Money Tok-logo

Money Tok

Business & Economics Podcasts

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.

Location:

United States

Description:

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.

Language:

Malayalam


Episodes
Ask host to enable sharing for playback control

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഈ പ്രമുഖ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ വന്‍ മാറ്റങ്ങള്‍

11/16/2023
8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ആകര്‍ഷക പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം. ത്രൈമാസത്തിലും വാര്‍ഷികാടിസ്ഥാനത്തിലും നേട്ടം ലഭിക്കുന്ന തരത്തില്‍ പദ്ധതിയില്‍ ചേരുമ്പോള്‍ തന്നെ പലിശ എങ്ങനെ വേണമെന്ന് സെറ്റ് ചെയ്യാം. എന്നാല്‍ നവംബര്‍ ഏഴിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം 7 മാറ്റങ്ങളാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമില്‍ വന്നിരിക്കുന്നത്. അറിയാം

Duration:00:05:32

Ask host to enable sharing for playback control

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം ലാഭിക്കാന്‍ 5 മാര്‍ഗങ്ങള്‍

10/26/2023
ഇന്‍ഷുറന്‍സുകളെ പരിഗണിക്കാതെ സാമ്പത്തിക ആസൂത്രണം പൂര്‍ണമാകുകയില്ല. പ്രത്യേകിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. എന്നാൽ ഉയർന്ന പ്രീമിയം ആയാൽ എന്ത് ചെയ്യും, പോഡ്കാസ്റ്റ് കേൾക്കൂ

Duration:00:04:32

Ask host to enable sharing for playback control

വിദേശ പഠനത്തിന് പോയ മക്കള്‍ക്ക് ഫീസ് അയച്ചാലും നികുതിബാധ്യതയോ? അറിയേണ്ടതെല്ലാം

10/19/2023
നികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള ലിമിറ്റിനപ്പുറം പണമടയ്ക്കുമ്പോഴോ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു തുക കിഴിക്കുമ്പോഴോ ആണ് ടിസിഎസ്. പോഡ്‌കാസ്റ്റ് കേൾക്കാം

Duration:00:04:47

Ask host to enable sharing for playback control

399 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ്; ഇന്ത്യ പോസ്റ്റ് പദ്ധതി കേള്‍ക്കാം

10/7/2023
കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന നിരവധി പദ്ധതികള്‍ India Pots അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് 399 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന 'ഗ്രൂപ്പ് പേഴ്സണല്‍ ആക്‌സിഡന്റ് ഗാര്‍ഡ്' പോളിസി. പേര് സൂചിപ്പിക്കുന്നതു പോലെ അപകട ഇന്‍ഷുറന്‍സ് പോളിസിയാണിത്. വിശദാംശങ്ങളറിയാം

Duration:00:03:50

Ask host to enable sharing for playback control

തടസമില്ലാതെ നേടാം ബാങ്ക് വായ്പകള്‍; വഴികളിതാ

9/28/2023

Duration:00:05:51

Ask host to enable sharing for playback control

എത്ര പവന്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം, വില്‍ക്കുമ്പോള്‍ നികുതിയുണ്ടോ?

9/7/2023
പാരമ്പര്യമായി സമ്മാനമായി ലഭിച്ച സ്വര്‍ണമോ വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണമോ വാങ്ങി സൂക്ഷിച്ച സ്വര്‍ണമോ ഒക്കെയായി സ്വര്‍ണ നിക്ഷേപം പലരുടെയും കയ്യിലുണ്ടാകും. എത്രമാത്രം സ്വര്‍ണം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയും? മാത്രമല്ല, വാങ്ങുമ്പോഴും കയ്യില്‍ സൂക്ഷിക്കുമ്പോഴും വില്‍പ്പന നടത്തുമ്പോഴും എങ്ങനെയാണ് സ്വര്‍ണത്തെ നികുതി സ്വാധീനിക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Duration:00:05:15

Ask host to enable sharing for playback control

Moneyt tok: പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാനുണ്ട് ചില പ്രായോഗിക വഴികള്‍

7/26/2023
ഇന്ന് കുറച്ച് വ്യത്യസ്തമായ പേഴ്‌സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റുമായാണ് ധനം മണി ടോക്കില്‍ ഞാന്‍ എത്തിയിരിക്കുന്നത്. യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. മഴക്കാലമോ സ്‌കൂള്‍ തുറക്കലോ ഒന്നും മലയാളികളുടെ യാത്ര പോക്കിന് മങ്ങലേല്‍പ്പിച്ചിട്ടില്ല എന്നു കാണാന്‍ മൂന്നാറിലോ വാഗമണിലോ ഒന്നു പോയാല്‍ മതിയാകും. അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് യാത്രകളില്‍ അധികം പണം ചോര്‍ന്നു പോകാതിരിക്കാനുള്ള ടിപ്‌സ് ആണിന്ന്.

Duration:00:03:37

Ask host to enable sharing for playback control

Money tok: സിബില്‍ സ്‌കോര്‍ കൂട്ടാനുള്ള പ്രായോഗിക വഴികള്‍

7/19/2023
മികച്ച സ്‌കോറിന് കുറുക്കുവഴികളില്ല, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ഇഎംഐ തുടങ്ങിയവ കൃത്യസമയത്ത് അടയ്ക്കുക എന്നതാണ് ആദ്യ വഴി. മറ്റ് വഴികള്‍ കേള്‍ക്കാം

Duration:00:04:52

Ask host to enable sharing for playback control

Money tok: നികുതി ലാഭിക്കാന്‍ സഹായിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

7/12/2023
ചെറു തുകയായി നിക്ഷേപിച്ച് മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുന്ന നിരവധി പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുണ്ട്. ഇവയില്‍ ചിലത് നികുതി ലാഭിക്കാന്‍ സഹായിക്കുന്ന പദ്ധതികളാണ്. ഓരോ സാമ്പത്തിക വര്‍ഷവും ആദായ നികുതിയില്‍ ഇളവ് ലഭിക്കാന്‍ ഈ നിക്ഷേപ പദ്ധതികള്‍ നമ്മളെ സഹായിക്കും. ഇതുവരെ ഇവയില്‍ ചേരാത്തവര്‍ക്ക് അനുയോജ്യമായവ തെരഞ്ഞെടുത്ത് ക്കൗണ്ട് തുറക്കാവുന്നതാണ്. ഓരോന്നും വിശദമായി കേള്‍ക്കാം

Duration:00:03:32

Ask host to enable sharing for playback control

Money tok: ഹോം ലോണ്‍ ഈസിയായി അടച്ചു തീര്‍ക്കാന്‍ 5 വഴികള്‍

6/22/2023
നിങ്ങള്‍ക്ക് ഹോം ലോണ്‍ ഉണ്ടോ, അതുമല്ലെങ്കില്‍ ഹോം ലോണ്‍ എടുത്തു വീടു വയ്ക്കാനോ ഫ്‌ളാറ്റ് വാങ്ങാനോ പദ്ധതിയുണ്ടോ? ഹോം ലോണുകള്‍ ദീര്‍ഘകാല വായ്പകളായതിനാല്‍ തന്നെ അതിന്റെ മാസാമാസമുള്ള തിരിച്ചടവ് പലര്‍ക്കും ദീര്‍ഘകാല ബാധ്യതയായി കൂടെയുണ്ടാകും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇ.എം.ഇ ബാധ്യതയാകാതെ ലോണ്‍ അടച്ചു തീര്‍ക്കാന്‍ സാധിക്കും. അവയാണ് ഇന്നത്തെ മണി ടോക് പോഡ്കാസ്റ്റില്‍ പറയുന്നത്.

Duration:00:05:14

Ask host to enable sharing for playback control

Money tok: ഓഹരിവിപണിയിലെ നേട്ടം തവണകളായി നേടാന്‍ സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍

6/14/2023
തവണകളായി ചെറു തുകകള്‍ നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെക്കുറിച്ച് നമ്മള്‍ ഇതിനു മുമ്പ് കേട്ടു. ഒരു ഡെറ്റ് ഫണ്ടില്‍ നിന്നും മ്യൂച്വല്‍ ഫണ്ടിലേക്ക് തുക മാറ്റുന്ന സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനും നമ്മള്‍ കേട്ടു. എസ്.ഐ.പിയും എസ്.ടി.പിയും കഴിഞ്ഞ് എസ്. ഡബ്ലു.പിയിലെത്തിയിരിക്കുകയാണ് നമ്മള്‍. നേരത്തെയുള്ള പോഡ്കാസ്റ്റുകള്‍ കേള്‍ക്കാത്തവര്‍ മുന്‍ എപ്പിസോഡുകള്‍ കേള്‍ക്കുമല്ലോ. S.W.P എന്നാല്‍ സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍. അതായത് എസ്‌ഐപിയുടെ നേരെ വിപരീതമാണ് ഇത്.

Duration:00:04:15

Ask host to enable sharing for playback control

Money tok: ഫിക്‌സഡ് ഡെപ്പോസിറ്റിന് ഒരുങ്ങും മുമ്പ് 5 കാര്യങ്ങള്‍

5/31/2023
സ്ഥിരനിക്ഷേപത്തിന് മിക്ക ബാങ്കുകളും ഇപ്പോള്‍ മികച്ച പലിശ നിരക്കാണ് നല്‍കുന്നത്. റിസ്‌ക് കുറഞ്ഞ നിക്ഷേപമെന്ന നിലയില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കും (FD) റെക്കറിംഗ് ഡെപ്പോസിറ്റിനും(RD) മികച്ച സ്വീകാര്യതയാണ് സാധാരണക്കാര്‍ക്കിടയിലുള്ളത്. ഭാവിയിലേക്ക് ഒരു തുക സുരക്ഷിതമായി ബാങ്കില്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആഗ്രഹിച്ച് സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ബാങ്കുകള്‍ മാത്രമല്ല, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സ്ഥിരനിക്ഷേപങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ ഇടം വലം നോക്കാതെ നിക്ഷേപിക്കരുത്. ഈ 5 കാര്യങ്ങള്‍ സ്ഥിരനിക്ഷേപത്തിനൊരുങ്ങും മുമ്പ് പരിശോധിക്കണം.

Duration:00:07:01

Ask host to enable sharing for playback control

Money tok: ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിച്ച് മികച്ച നേട്ടമുണ്ടാക്കാം

5/24/2023
ഫിക്‌സഡ് ഡെപ്പോസിറ്റുകളെക്കാള്‍ ഏറെ ജനകീയമായ സമ്പാദ്യ പദ്ധതികളാണ് ബാങ്കുകളും പോസ്റ്റ് ഓഫീസുകളും വഴി നിക്ഷേപിക്കാന്‍ കഴിയുന്ന സ്‌മോള്‍ ഫിനാന്‍സ് സ്‌കീമുകള്‍ അഥവാ ചെറുകിട സമ്പാദ്യ പദ്ധതികള്‍. പലിശ നിരക്കുകള്‍ ഏറെ ആകര്‍ഷകമാണ് എന്നതുകൊണ്ടുമാത്രമല്ല, ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പരിരക്ഷയുമുണ്ട് എന്നതിനാല്‍ സ്‌മോള്‍ സേവിംഗ്‌സ് സ്‌കീമിന് നിരവധി ഉപയോക്താക്കളുണ്ട്. സാധാരണക്കാര്‍ക്ക് ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാള്‍ ചെറുതുകകള്‍ നിക്ഷേപിക്കാന്‍ കഴിയുന്ന പദ്ധതികളാണ് കൂടുതല്‍ സൗകര്യപ്രദവും. ഇതാ ചെറു തുക നിക്ഷേപിച്ച് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില സ്‌കീമുകളും ഏറ്റവും പുതിയ പലിശ നിരക്കുകളും വിവരങ്ങളും.

Duration:00:04:52

Ask host to enable sharing for playback control

Money tok; ഒറ്റത്തവണ നിക്ഷേപിച്ചാല്‍ പരമാവധി നേട്ടം ലഭിക്കുന്ന രണ്ട് എല്‍.ഐ.സി പദ്ധതികള്‍

5/10/2023
ഒറ്റത്തവണ നിക്ഷേപിച്ച് മികച്ച ആനുകൂല്യവും ഇന്‍ഷുറന്‍സും നേടുന്ന 2 എല്‍ഐസി പദ്ധതികള്‍ ആണ് ഇന്ന് മണിടോക്കില്‍

Duration:00:07:11

Ask host to enable sharing for playback control

Money tok: ഹോം ലോണ്‍ കുറഞ്ഞ പലിശയുള്ള ബാങ്കിലേക്ക് മാറ്റുന്നതെങ്ങനെ?

5/3/2023
ഉയര്‍ന്ന പലിശയും മോശം സര്‍വീസുമൊക്കെയാണ് എങ്കില്‍ ലോണ്‍ മാറ്റാതെ ഇടയ്ക്ക് വച്ച് ബാങ്ക് മാറാനുള്ള സൗകര്യം എല്ലാ ബാങ്കുകളിലും ലഭ്യമാണ്. അതാണ് ഹോം ലോണ്‍ റീഫൈനാന്‍സിംഗ് അല്ലെങ്കില്‍ ലോണ്‍ പോര്‍ട്ടബിലിറ്റി. വിശദമായി കേള്‍ക്കാം.

Duration:00:05:56